ആശങ്കയ്ക്ക് തെല്ലും കുറവില്ലാതെ വടക്കേകാട്; ആന്റിജന്‍ ടെസ്റ്റില്‍ നാലു പേര്‍ക്ക് കൊവിഡ്.

Advertisement

Advertisement

ആശങ്കയ്ക്ക് തെല്ലും കുറവില്ലാതെ വടക്കേകാട്. ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 60കാരി ഉള്‍പ്പെടെ നാലു പേര്‍ക്ക് കൊവിഡ് പോസിറ്റീവ്. വടക്കേക്കാട് ടി എം കെ റീജന്‍സിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് പുന്നയൂര്‍ക്കുളത്ത് ഒന്നും വടക്കേകാട് മൂന്നുപേര്‍ക്കും കൊവിഡ് പോസിറ്റീവ് ആയത്. രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്ക പട്ടികയിലുള്ള 4 പേരെയാണ് ചൊവ്വാഴ്ച ടി എം കെ യില്‍ ടെസ്റ്റ് നടത്തിയത്. 30 ഉം 40ഉം വയസ്സുള്ള യുവാക്കള്‍ , 20 വയസ്സുള്ള യുവതി, 60 വയസ്സുള്ള സ്ത്രീ എന്നിവര്‍ക്കാണ് ഫലം പോസിറ്റീവ് ആയത്. അണ്ടത്തോട് സ്വകാര്യ ലബോറട്ടറിയിലെ ജീവനക്കാര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനാല്‍ ലാബ് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധനയ്ക്ക് വടക്കേക്കാട് സി എച്ച് സി മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ അനില്‍ പിഷാരടിയുടെ നേതൃത്വത്തില്‍ ഡോക്ടര്‍ രേഖ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗംഗാധരന്‍, ഹെഡ് നേഴ്സ് അജിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.