കടങ്ങോട് വെള്ളറക്കാട് ഗ്രൂപ്പ് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നടന്നു.

Advertisement

Advertisement

കടങ്ങോട് വെള്ളറക്കാട് ഗ്രൂപ്പ് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ സ്‌കീം 2018-19 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിതി കേന്ദ്രത്തിന്റെ മേല്‍നോട്ടത്തില്‍ 44 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കാലപ്പഴക്കം മൂലം പഴയ കെട്ടിടം ജീര്‍ണ്ണാവസ്ഥയിലായതിനെ തുടര്‍ന്നാണ് ഒരു വര്‍ഷം മുന്‍പ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ .സി.മൊയ്തീന്‍ അധ്യക്ഷനായി. ജില്ലാകളക്ടര്‍ എസ് .ഷാനവാസ് ഓണ്‍ലൈനില്‍ പങ്കെടുത്തു. നിര്‍മ്മിതി കേന്ദ്രം റീജിയണല്‍ എഞ്ചിനീയര്‍ എ .എം.സതി ദേവി,ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി സുമതി,കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍,ജില്ലാപഞ്ചായത്തംഗം കല്ല്യാണി എസ്.നായര്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്,സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ അഡ്വ.കെ.എം നൗഷാദ്, ജലീല്‍ ആദൂര്‍, കെ.ആര്‍ സിമി, ബ്ലോക്ക് പഞ്ചായത്തംഗം കെ.എം മുഹമ്മദ്കുട്ടി എന്നിവര്‍ സംസാരിച്ചു.