നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് യാത്രികന് പരിക്ക്. വേലൂര്‍ മേനോത്ത്പറമ്പില്‍ രാജന്റെ മകന്‍ രാഗേഷിനാണ്(27)പരിക്കേറ്റത്. ചൊവ്വാഴ്ച്ച രാവിലെ ഏട്ടരയോടെ വേലൂര്‍ ആനപ്പാലം സെന്ററില്‍ വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് മറിഞ്ഞാണ് രാഗേഷിന് പരിക്കേറ്റത്. കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകരെത്തി രാഗേഷിനെ മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.