പോര്‍ക്കുളം പഞ്ചായത്ത് കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സത്യാഗ്രഹ സമരം.

Advertisement

Advertisement

പ്ലാന്‍ഫണ്ട് വെട്ടികുറച്ചതിനെതിരെ പോര്‍ക്കുളം പഞ്ചായത്ത് കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പഞ്ചായത്തോഫീസിന് മുന്നില്‍ നടത്തിയ സത്യാഗ്രഹ സമരത്തിന്റെ ഉല്‍ഘാടനം കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ കെ ജയശങ്കര്‍ നിര്‍വ്വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും, ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷനേതാവുമായ കെ.എ ജ്യോതിഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.എം പ്രമോദ്, കെ ഷൈലജ , അംബിക മണിയന്‍, കെ.പി ജയപ്രകാശ്, കെ.രഞ്ജിത്, കവിത പ്രേംരാജ് എന്നിവരാണ് സത്യാഗ്രഹമനുഷ്ഠിച്ചത്. എം.എസ് പോള്‍, പ്രൊഫ എന്‍. രാധാകൃഷ്ണന്‍ , കെ.കെ. മോഹന്‍ റോയ്, കെ.ബി തമ്പി മാസ്റ്റര്‍, രതീഷ്, കെ.പ്രവീണ്‍ കുമാര്‍. അബാസ് അക്കിക്കാവ്, ബാലചന്ദ്രന്‍ ,ബിജിലി മോശ, ഷീബ സണ്ണി,തുടങ്ങിയവര്‍ സംസാരിച്ചു.