എളവള്ളി പഞ്ചായത്തിലെ അമ്പാട്ട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.

Advertisement

Advertisement

എളവള്ളി പഞ്ചായത്തിലെ അമ്പാട്ട് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ടാറിങ്ങ് നടത്തി റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് പ്രഖ്യാപനങ്ങള്‍ നടത്തിയതല്ലാതെ ഒന്നും തന്നെ ചെയ്യാതെ റോഡ് തകര്‍ന്നിരിക്കുകയാണ്. അശാസ്ത്രീയമായ രീതിയില്‍ പണിത കാനകള്‍ വൃത്തിയാക്കാത്തതുമൂലം ചെറിയ മഴ പെയ്താല്‍ പോലും ഈ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. 56 വര്‍ഷമായി ഇടതുപക്ഷം ഭരിക്കുന്ന എളവള്ളി പഞ്ചായത്തും, കാലങ്ങളായി ജയിച്ചു വരുന്ന ഇവിടത്തെ എല്‍.ഡി.എഫ്. മെമ്പര്‍മാരും ഈ റോഡിന്റെ കാര്യത്തില്‍ ഒരു ശ്രദ്ധയും കാണിക്കുന്നില്ലെന്ന് പ്രതിഷേധ യോഗം ഉല്‍ഘാടനം ചെയ്ത കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ജെ സ്റ്റാന്‍ലി ആരോപിച്ചു. കെ.ജെ ജിനീഷ് അധ്യക്ഷത വഹിച്ചു. ടി.എസ് ശിവരാമന്‍, എന്‍.എ.എം സലീം, പീറ്റര്‍ സി.എ, ഷീജന്‍ കുത്തൂര്‍, വിജയന്‍ പൂക്കയില്‍, ജറിന്‍ ജോസഫ്, കെ.വി ബാബു എന്നിവര്‍ സംസാരിച്ചു.