അകലാട് കാട്ടിലെ പള്ളി കടലോരത്ത് താമസിച്ചിരുന്ന നിര്‍ദ്ധന കുടുംബത്തിന് വീട് നവീകരിച്ചുനല്‍കി.

Advertisement

Advertisement

പുന്നയൂര്‍ അകലാട് കാട്ടിലെ പള്ളി കടലോരത്ത് താമസിച്ചിരുന്ന നിര്‍ദ്ധന കുടുംബത്തിന് അഭയം പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വീട് നവീകരിച്ചുനല്‍കി. മേല്‍ക്കൂര നശിച്ച് ചോര്‍ന്നൊലിച്ചും വാതിലുകള്‍ ഇല്ലാത്ത അടുക്കളയും കുളിമുറിയുമായിട്ടായിരുന്നു ഇവരുടെ ജീവിതം. ഇഴജന്തുക്കളുടെ ശല്യവും ഇവരെ അലട്ടിയിരുന്നു. കുടുംബത്തിന്റെ ദുരവസ്ഥ അഭയം തറവാട് ഗ്രൂപ്പിലും ഗ്ലോബല്‍ ഗ്രൂപ്പിലും പോസ്റ്റ് ചെയ്തു മണിക്കൂറുകള്‍ക്കകമാണ് ആവശ്യമായ എണ്‍പതിനായിരം രൂപ ശേഖരിച്ചത്. വീടിന് ഷീറ്റ് കൊണ്ടുള്ള മേല്‍ക്കൂരയും വാതിലുകളും നിലംപണിയും നടത്തിക്കൊടുത്തു. അഭയം വടക്കേക്കാട് പ്രവര്‍ത്തകര്‍ നവീകരണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കി.