അടുക്കള തോട്ടത്തില്‍ മികച്ച ഫലം വിളയിച്ചെടുത്ത ജയന്തി ജയന് അനുമോദനം.

Advertisement

Advertisement

കേരള സര്‍ക്കാരിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി അടുക്കള തോട്ടത്തില്‍ മികച്ച ഫലം വിളയിച്ചെടുത്ത് മാതൃകയായി മാറിയ ജയന്തി ജയനെ പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കെ.പി.സി.സി. സെക്രട്ടറിയുമായ സി.സി. ശ്രീകുമാര്‍ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷീല സുനില്‍ അധ്യക്ഷത വഹിച്ചു. പ്രകൃതി സംരക്ഷണ സംഘം ജില്ലാ സെക്രട്ടറി ഷാജി തോമസ്, പ്രകൃതി സംരക്ഷണ സംഘം ജില്ലാ കോഡിനേറ്റര്‍ ജയപ്രകാശ് കേച്ചേരി, പ്രകൃതി സംരക്ഷണ സംഘം കൈപറമ്പ് പഞ്ചായത്ത് പ്രതിനിധി പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു. അടുക്കളതോട്ടത്തില്‍ കൃഷിയിറക്കിയ ജയന്തി ജയന് ഏഴരയടിയില്‍ കൂടുതല്‍ നീളമുള്ള പടവലമാണ് ലഭിച്ചത്. കൃഷിയെ സ്‌നേഹിക്കുന്ന ഇവര്‍ മറ്റു പലതരം കായ്കനികളുടെ ചെടികളും അടുക്കളതോട്ടത്തില്‍ ഒരുക്കിയിട്ടുണ്ട്.