മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സിന്റെ പിതാവ് വില്യം എച്ച് ഗേറ്റ്സ് സീനിയര്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. വാഷിംഗ്ടണിലെ ഹൂഡ് കനാലിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അഭിഭാഷകനായിരുന്നു ബില്‍ഗേറ്റ്സ് സീനിയര്‍. അല്‍ഷിമേഴ്സ് അസുഖബാധിതനായിരുന്നു. അച്ഛന്‍ ‘യഥാര്‍ത്ഥ’ ബില്‍ ഗേറ്റ്സ് ആയിരുന്നു. അച്ഛന്റെ വിയോഗം തീരാനഷ്ടമാണെന്നും ബില്‍ ഗേറ്റ്സ് ട്വീറ്റ് ചെയ്തു.