കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.

Advertisement

Advertisement

കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ നേതൃത്വത്തില്‍ മേല്‍ ശാന്തി സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. കന്നി ഒന്നായ നാളെ പുലര്‍ച്ചെ 5 മണിക്ക് ശ്രീകോവില്‍ തുറന്ന് പൂജകള്‍ നടത്തും. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണയും ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കന്നി മാസ പൂജകള്‍ പൂര്‍ത്തിയാക്കി 21-ാം തീയതി നട അടയ്ക്കും.