രാജ്യത്തെ കൊവിഡ് കേസ് അപകടകരമായ വിധത്തില്‍ ഉയരുന്നു.

Advertisement

Advertisement

രാജ്യത്തെ കൊവിഡ് കേസ് അപകടകരമായ വിധത്തില്‍ ഉയരുന്നു. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 90,123 കൊവിഡ് കേസും 1290 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ ഒരു ദിവസം ഇത്രയും കൊവിഡ് മരണം. രാജ്യത്തെ കൊവിഡ് 50 ലക്ഷം കടന്നു. കൃത്യമായി പറഞ്ഞാല്‍ 50,20,360 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധിച്ചത്. ഇതില്‍ 9,95,933 പേരും രോഗമുക്തി കൈവരിച്ചു. 78 ശതമാനത്തിന് മുകളിലാണ് രാജ്യത്തെ കൊവിഡ് കേസ്. വൈറസ് മൂലം 82, 066 പേര്‍ക്ക് രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. രാജ്യത്തെ കൊവിഡ് കേസുകളില്‍ ഭൂരിഭാഗവും മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ്. പല സംസ്ഥാനങ്ങളിലും പുതിയ കേസുകളും മരണ നിരക്കും ഉയരുകയാണ്.