വിദ്യ എഞ്ചിനീയറിംങ്ങ് കോളേജില്‍ എസ് എഫ് ഐ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കോവിഡ് പശ്ചാതലത്തില്‍ കോളേജിലെ ഫീസില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. സാമ്പത്തിക പ്രതിസന്ധി മൂലം ഫീസ് അടക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ റദ്ധ് ചെയ്യുമെന്നുമുള്ള ഭീഷണി അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.