മങ്ങാട് പൊന്നം റോഡില്‍ വെളളം കയറി.

Advertisement

Advertisement

പോര്‍ക്കുളം കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മങ്ങാട് പൊന്നം റോഡില്‍ വെളളം കയറി. കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയിലാണ് മേഖലയില്‍ വെളളക്കെട്ട് അനുഭവപ്പെട്ടത്. ഈ മേഖലയില്‍ മതിയാട്ട് വീട്ടില്‍ ശശിയുടെ വീടിന്റെ തറയോളം വെളളം കയറിയിട്ടുണ്ട്. പൊറ്റയില്‍ വീട്ടില്‍ ചന്ദ്രശേഖരന്റെ വീടും വെള്ളക്കെട്ട് ഭീഷണിയിലാണ്. താഴ്ച്ചയില്ലാത്ത തോടും, ഉള്‍തോടുകളും, നൂറടി തോടും നവീകരണമില്ലാത്തതും വെളളക്കെട്ടിന് കാരണമാകുന്നതായി നാട്ടുക്കാര്‍ പറഞ്ഞു. പൊന്നം മേഖലയില്‍ നിന്നും ചെറു തോടുകള്‍ വഴി നൂറടി തോട്ടിലാണ് വെളളം ചെന്നെത്തുന്നത്. എന്നാല്‍ നവീകരണമില്ലാത്ത നൂറടി തോട്ടില്‍ പാഴ്ചെടികളും ചണ്ടികളും നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട അവസ്ഥയാണ്. തോടുകളുടെ നവീകരണം നടത്തി വെളളക്കെട്ട് ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.