മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇന്ന് പണിമുടക്കും.

Advertisement

Advertisement

മോട്ടോര്‍ വാഹന വകുപ്പില്‍ ആര്‍ടിഒമാര്‍ മുതല്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ ഇന്ന് പണിമുടക്കും. മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ക്ക് ജോയിന്റ് ആര്‍ടിഒമാരായി സ്ഥാനക്കയറ്റം നല്‍കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. ഗതാഗതമന്ത്രി അനുകൂലമായി തീരുമാനം എടുത്തെങ്കിലും മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ സംഘടന രാഷ്ട്രീയ ഇടപെടല്‍ നടത്തി അട്ടിമറിച്ചെന്നാണ് ആക്ഷേപം. സാങ്കേതിക വിഭാഗം ജീവനക്കാര്‍ പണിമുടക്കുന്നതോടെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാനാണ് സാധ്യത.