സര്‍ക്കാരിനൊപ്പം ഇടവകയും കൈകോര്‍ത്തപ്പോള്‍ നിരാലംബ കുടുംബത്തിന് വീടൊരുങ്ങി.

Advertisement

Advertisement

സര്‍ക്കാരിനൊപ്പം ഇടവകയും കൈകോര്‍ത്തപ്പോള്‍ നിരാലംബ കുടുംബത്തിന് വീടൊരുങ്ങി. മങ്ങാട് കോട്ടപ്പുറം കുറ്റിക്കാട്ടില്‍ ഔസേഫ് – മേരി ദമ്പതികള്‍ക്കാണ് മങ്ങാട് സെന്റ് ജോര്‍ജ് ഇടവകയുടെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്. കഴിഞ്ഞ പ്രളയത്തില്‍ ഇവര്‍ താമസിച്ചിരുന്ന മണ്‍ചുമരുകളുള്ള വീട് ഭാഗികമായി തകര്‍ന്നു. വീട് പുനര്‍ നിര്‍മ്മിക്കാന്‍ സാധിക്കാത്ത നിര്‍ധന കുടുംബം വാടക വീട്ടിലാണ് താമസിച്ചിരുന്നത്. സര്‍ക്കാരിന്റെ രണ്ടര ലക്ഷം രൂപ പ്രളയ ഫണ്ടും ഇടവക പള്ളി നിര്‍മ്മാണ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉദാരമതികളില്‍ നിന്ന് ധനശേഖരണം നടത്തിയും പത്തര ലക്ഷം രൂപ ചിലവഴിച്ചാണ് 720 ചതുരശ്ര അടിയുള്ള വീട് നിര്‍മ്മിച്ച് നല്‍കിയത്. വീടിന്റെ വെഞ്ചിരിപ്പും താക്കോല്‍ദാനവും ഇടവക വികാരി ഫാ.ജെയ്‌സണ്‍ തെക്കുംപുറം നിര്‍വ്വഹിച്ചു. കണ്‍വീനര്‍ പി.എഫ്.ഔസേഫ്, കൈകാരന്‍മാരായ കെ.ജി.ബേബി, സി.വി.ജെസ്റ്റിന്‍, സി.എ.ജോസഫ്, പി.ടി.ദേവസി, എന്‍.എഫ് .സെബാസ്റ്റ്യന്‍, നിക്ലവോസ്, ഡോ.സ്റ്റാലിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.