നീല, വെള്ള കാര്‍ഡുകാര്‍ക്ക് നല്‍കിവന്നിരുന്ന സ്‌പെഷ്യല്‍ അരി വിതരണം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തിലാണ് നീല, വെള്ള കാര്‍ഡുകള്‍ക്ക് സ്‌പെഷ്യല്‍ അരി വിതരണം നടത്തിയിരുന്നത്. എന്നാല്‍ ഈ മാസം മുതല്‍ നീലക്കാര്‍ഡുകാര്‍ക്ക് ഓരോ അംഗത്തിനും രണ്ടുകിലോ അരിവീതം കിലോക്ക് നാല് രൂപനിരക്കിലും, വെള്ളക്കാര്‍ഡുകാര്‍ക്ക് മൂന്ന് കിലോ അരി 10.90 രൂപനിരക്കിലും ആയിരിക്കും ലഭ്യമാവുക. കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കഴിഞ്ഞ മേയ് മുതല്‍ നീല, വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി കിലോക്ക് 15 രൂപ നിരക്കില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. കേന്ദ്രത്തില്‍നിന്ന് 22 രൂപക്ക് ലഭിക്കുന്ന അരിയാണ് 50 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് 15 രൂപ നിരക്കില്‍ നല്‍കിയത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച സൗജന്യ റേഷന്‍ 21 മുതല്‍ വിതരണം ചെയ്യും.