ബാലഗോകുലം പുന്നയൂര്‍കുളത്തിന്റെ നേതൃത്വത്തില്‍ കുന്നംകുളം താലൂക്കാശുപത്രിയിലേക്ക് പൊതിച്ചോറ് നല്‍കി. ബി.ജെ.പി കുന്നംകുളം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഭക്ഷണവിതരണത്തിന്റെ ഭാഗമായാണ് ബാലഗോകുലം പൊതി ചോറ് നല്‍കിയത്. താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് ഉച്ചഭക്ഷണം നല്‍കിയത്. ഗുരുവായൂര്‍ ജില്ലാ സംഘടന കാര്യദര്‍ശി ശിവദാസന്‍ മാസ്റ്റര്‍ ഉദ്ഘാനം നിര്‍വഹിച്ചു. താലൂക്ക് ജനറല്‍ സെക്രട്ടറി നിമേഷ് എടക്കര ആദ്യ വിതരണം നടത്തി. തിലകന്‍ ആനായ്ക്കല്‍, വാസു ചൊവ്വന്നൂര്, ബിബീഷ് എടക്കര എന്നിവര്‍ നേതൃത്വം നല്‍കി.