ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക, ഹരിത ട്രൈബ്യൂണല്‍ വിധി പുനഃപരിശോദിക്കുക, തൊഴില്‍മേഖലയിലെ കരി നിയമങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ലൈറ്റ് ആന്‍ഡ് സൗണ്ട് കഫെ വാട്‌സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ തൃശ്ശൂര്‍ കലക്ടറേറ്റിനു മുന്നില്‍ ഏകദിന നിരാഹാര സമരം നടത്തി. ഷാജഹാന്‍ അന്തിക്കാട് ഉത്ഘാടനം ചെയ്തു. ഷെജീര്‍ പെരുമ്പിലാവ്, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, സജയന്‍ കയ്പമംഗലം, ഷെമീര്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.