കുന്നംകുളം പോലീസ് സ്റ്റേഷന്‍ ഗുരുവായൂര്‍ റോഡിലേക്ക് മാറി പ്രവര്‍ത്തനം തുടങ്ങി.

Advertisement

Advertisement

കുന്നംകുളം പോലീസ് സ്റ്റേഷന്‍ പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി സ്റ്റേഷന്‍ ഓഫീസ് ഗുരുവായൂര്‍ റോഡിലേക്ക് മാറി പ്രവര്‍ത്തനം തുടങ്ങി. അലൈഡ്‌സ് ടെക്‌സ്‌റ്റൈല്‍സ് കെട്ടിടത്തിന് സമീപമാണ് പോലീസ് സ്റ്റേഷന്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ബുധനാഴ്ച്ച രാവിലെ മന്ത്രി എ സി മൊയ്തീന്‍ താല്‍ക്കാലിക പോലീസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍, സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, കുന്നംകുളം എ സി പി ടി എസ് സിനോജ്, കുന്നംകുളം സി ഐ കെ ജി സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. മന്ത്രി എ സി മൊയ്തീന്റെ ആസ്തിവികസന ഫണ്ടില്‍നിന്ന് രണ്ട് ഘട്ടങ്ങളിലായി അനുവദിച്ചു കിട്ടിയ ഒന്നരക്കോടി രൂപ വിനിയോഗിച്ചാണ് കുന്നംകുളത്ത് പുതിയ പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്. ഇപ്പോഴുള്ള പോലീസ് സ്റ്റേഷന്‍ പൂര്‍ണമായി പൊളിച്ചു മാറ്റിയാണ് ഏറ്റവും ആധുനിക രീതിയില്‍ എല്ലാ സൗകര്യത്തോടെയും ഉള്ള പോലീസ് സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്. കുന്നംകുളം നഗരസഭ എന്‍ജിനീയറിങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മ്മാണം നടക്കുക. കുന്നംകുളത്തെ ബസ്സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തിയാക്കിയ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ആണ് പുതിയ സ്റ്റേഷന്‍ നിര്‍മ്മാണവും നടത്തുന്നത്. പുതിയ സ്റ്റേഷന്‍ ആസ്ഥാനത്ത് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ആളുകള്‍ ഇനി മുതല്‍ ഇവിടത്തെ സേവനം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.