മത്സ്യത്തിലെ അത്ഭുത പ്രതിഭാസം കണ്ട് ആശങ്കയിലായി വീട്ടുകാര്‍.

Advertisement

Advertisement

മത്സ്യത്തിലെ അത്ഭുത പ്രതിഭാസം കണ്ട് വീട്ടുകാര്‍ ആശങ്കയിലായി. പുന്നയൂരിലും പുന്നയൂര്‍കുളത്തുമാണ് വണ്ടിക്കാരില്‍ നിന്നും വാങ്ങിയ ചൂരക്കണ്ണി ഇനത്തില്‍ പെട്ട മത്സ്യത്തില്‍ കുടല്‍ മാലകള്‍ നീല കളറില്‍ പ്രകാശിക്കുന്നതായി കണ്ടത്. നീല കളറില്‍ ഫ്‌ലൂറസന്റ് ലൈറ്റ് പോലെയാണ് കണ്ടിരുന്നത്. അമ്പത് രൂപയാണ് ഒരു കിലോ ചൂരക്കണ്ണിക്ക് കൊടുത്തത്. ഇത്തരത്തില്‍ രണ്ടു കിലോ മത്സ്യമാണ് പുന്നയൂര്‍ അകലാട് മൂന്നൈനി ചാലില്‍ അബു മേടിച്ചത്. സമാന രീതിയില്‍ പുന്നയൂര്‍കുളത്ത് ചെറായിയിലും ചില വീട്ടുകാര്‍ക്ക് മത്സ്യത്തില്‍ ഈ പ്രതിഭാസം അനുഭവപെട്ടതായി പറയുന്നു. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തിലുള്ള അനുഭവം ആദ്യ സംഭവമാണെന്നാണ് പറയുന്നത്.