പുന്നയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എസ് സി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫര്‍ണീച്ചര്‍ വിതരണം ചെയ്തു.

Advertisement

Advertisement

പുന്നയൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എസ് സി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫര്‍ണീച്ചര്‍ വിതരണം ചെയ്തു. കുഴിങ്ങര പോക്കര്‍ഹാജി സ്‌കൂളില്‍ വെച്ച് നടത്തിയ ചടങ്ങ് പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ബുഷ്റ ശംസുദ്ധീന്‍ ഉദ്ഘാടനം ചെയ്തു. 2020-21സാമ്പത്തിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നര ലക്ഷം രൂപ വകയിരുത്തി മുപ്പത് കുട്ടികള്‍ക്കാണ് ഫര്‍ണ്ണിച്ചര്‍ നല്‍കിയത്. വൈസ് പ്രസിഡന്റ് ഐ പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശിവാനന്ദന്‍ പെരുവഴിപ്പുറത്ത്, ഇമ്പിളിമെന്റ് ഓഫീസര്‍ ശാന്ത ടീച്ചര്‍, മറ്റു അദ്ധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.