നിരാലംഭരായ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കി യു എ ഇ പട്ടിശ്ശേരി മഹല്ല് വെല്‍ഫെയര്‍ കമ്മിറ്റി മാതൃകയായി.

Advertisement

Advertisement

നിരാലംഭരായ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കി യു എ ഇ പട്ടിശ്ശേരി മഹല്ല് വെല്‍ഫെയര്‍ കമ്മിറ്റി മാതൃകയായി. കേന്ദ്ര മഹല്ല് കമ്മിറ്റിയുടെയും, കാരുണ്യ ഗ്രൂപ്പ്, ഖത്തര്‍ പ്രവാസീ മിത്രം, മറ്റു പ്രവാസി സുഹൃത്തുക്കളുടെയും ഉദാര മനസ്‌കരുടെയും സഹായ സഹകരണത്താലാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. വീടിന്റെ താക്കോല്‍ ദാനം യു എ ഇ വെല്‍ഫെയര്‍ കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് ടി ടി, കേന്ദ്ര മഹല്ല് ഖത്തീബ് ഉമര്‍ അന്‍വരി, വെല്‍ഫെയര്‍ എക്‌സിക്യൂട്ടീവ് അംഗം നാസ്സര്‍ സി കെ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് സി പി അബ്ദുല്‍ മജീദ് ഹാജി, സെക്രട്ടറി യൂസുഫ് ഹാജി, ട്രെഷറര്‍ മാളിയേക്കല്‍ ബാവ ഹാജി, മുന്‍ വെല്‍ഫെയര്‍ സെക്രട്ടറി എ എ മുഹിയുദ്ധീന്‍ , മദ്രസ സെക്രട്ടറി കെ വി കെ മൊയ്തു ,സി പി അയൂബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.