ജലീലിനെതിരെ പരിഹാസവുമായി വിടി ബല്‍റാം.

Advertisement

Advertisement

എന്‍ഐഎക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് രഹസ്യമായി ഹാജരായ മന്ത്രി കെടി ജലീലിനെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. മന്ത്രിക്ക് ആരും കാണാതെ വിശദീകരണം നല്‍കാന്‍ പോകാനായി തലയിലിടാന്‍ തോര്‍ത്തുമുണ്ട് വാങ്ങാന്‍ നമുക്കെല്ലാവര്‍ക്കും കൂടി ഒന്ന് സഹായിച്ചാലോ എന്നാണ് ബല്‍റാം പരിഹസിച്ചിരിക്കുന്നത്. സ്ഥിരമായി ഓരോരോ ഓഫീസുകളില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് ”വിശദീകരണം നല്‍കാന്‍” പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാന്‍ തോര്‍ത്തുമുണ്ട് വാങ്ങാന്‍ നമുക്കെല്ലാവര്‍ക്കും കൂടി ഒന്ന് സഹായിച്ചാലോ? എന്റെ വക 25 എന്ന ഹാഷ്ടാഗോട് കൂടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. രണ്ടാം തവണയും ചോദ്യം ചെയ്യലിനായി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത് ആലുവ മുന്‍ എംഎല്‍എയുടെ കാറിലാണ്. ആരും അറിയാതെ രാത്രിയിലാണ് മന്ത്രി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി പുറപ്പെട്ടത്. കൊച്ചിയില്‍ എത്തിയ മന്ത്രി ആലുവ മുന്‍ എംഎല്‍എയോട് വാഹനം ആവശ്യപ്പെടുകയായിരുന്നു.