പാലിയേക്കരയിലെ ടോള്‍പിരിവ് നിര്‍ത്തണം: ടി.എന്‍. പ്രതാപന്‍

Advertisement

Advertisement

പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍പിരിവ് തല്‍ക്കാലത്തേക്കു അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് ടി.എന്‍. പ്രതാപന്‍ എം.പിയുടെ കത്ത്. അടുത്തിടെ നിരക്കില്‍ 10 ശതമാനത്തോളം വര്‍ധനയാണ് വരുത്തിയതെന്നും ജനം ദുരിതത്തിലായ വേളയില്‍ നടപടി അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി. കൂടാതെ പ്ലാസയിലെ ഓട്ടോമാറ്റിക് സ്‌കാനര്‍ സംവിധാനവും പ്രവര്‍ത്തനക്ഷമമല്ല. കൈയില്‍ പിടിക്കുന്ന സ്‌കാനര്‍ ഉപയോഗിച്ചാണ് ജീവനക്കാര്‍ കൂപ്പണുകള്‍ പരിശോധിക്കുന്നത്. ഇതു വലിയ ഗതാഗതകുരുക്കിനുമിടയാക്കുന്നു. സ്‌കാനറുകള്‍ ശരിയാക്കിയതിനു ശേഷമേ പിരിവ് നടത്താനാകൂ എന്നു നിര്‍ദേശിക്കണമെന്നാണ് ആവശ്യം.