Advertisement

Advertisement

കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞ ഡി.സി.സി സെക്രട്ടറി വി.കെ.രഘു സ്വാമിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. പദ്ധതിയില്‍ അപാകതയുണ്ടെന്ന് ആരോപിച്ചാണ് രഘു സ്വാമി നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞത്. ഏഴാം വാര്‍ഡിലേക്ക് അനുവദിച്ച പദ്ധതിയില്‍ ഈ വാര്‍ഡില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് വെള്ളം നല്‍കാതെ പ്രസിഡന്റിന്റെ താല്‍പര്യ പ്രകാരം എട്ടാം വാര്‍ഡിലേക്ക് കൊണ്ടു പോകുന്നുവെന്നാണ് ആരോപണം. പൈപ്പ് സ്ഥാപിക്കാന്‍ കാനകീറുന്നത് തടഞ്ഞ രഘു സ്വാമിയെ പോലീസ് ബലം പ്രയോഗിച്ചാണ് അറസ്റ്റ് ചെയ്തത്.