Advertisement

Advertisement

സ്വര്‍ണ്ണക്കള്ളകടത്തിനും അഴിമതിക്കും കൂട്ടുനിന്ന് പിണറായി വിജയനും, മന്ത്രി എ സി മൊയ്തീനും, കെ ടി ജലീലും രാജിവെക്കണമെന്നാവശ്യപ്പെട്ട് കുന്നംകുളം നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളത്ത് പ്രതിഷേധ ജ്വാല തീര്‍ത്തു. നഗരകേന്ദ്രത്തില്‍ നടന്ന പ്രതിഷേധ ജ്വാല യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശേരി ഉദ്ഘാടനം ചെയ്തു. കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ ജയശങ്കര്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികളായ കെ സി ബാബു,സി ഐ ഇട്ടിമാത്തൂ, ടി കെ ശിവശങ്കരന്‍ , യു ഡി എഫ് കണ്‍വീനര്‍ അമ്പലപ്പാട്ട്മണികണ്ഠന്‍, മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍ , യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്എ എം നിധീഷ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സോയ ജോസഫ്, ദളിത് കോണ്‍ഗ്രസ്സംസ്ഥാന സെക്രട്ടറി വാസു കോട്ടോല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായബിജു.സി ബേബി, സി കെ ജോണ്‍, അമ്പക്കാട്ട് രവീന്ദ്രന്‍ ,എം കെ ജോസ്, ടി എം വിജയന്‍ , എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ്മീന ശലമോന്‍, നേതാക്കളായ പി സി ഗോപാലകൃഷ്ണന്‍, കെവി ഗീവര്‍, സി ബി രാജീവ്, ഷാജി അലിക്കല്‍, ലെബീബ് ഹസന്‍, തുടങ്ങി 100 ഓളം പ്രവര്‍ത്തകര്‍ പ്രതിഷേധ ജ്വാലയില്‍ അണിനിരന്നു.