മുന്‍ മുഖ്യമന്ത്രിയും സമുന്നത കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി കേരള നിയമസഭാംഗമായിട്ട് ഇന്നേക്ക് 50 വര്‍ഷം തികയുന്നു. ഉമ്മന്‍ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം കോവിഡ് മാനദണ്ഡ പ്രകാരം ഇന്നു നടക്കും. കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലാണ് ആഘോഷ പരിപാടികള്‍ നടക്കുക. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഓണ്‍ലൈന്‍ വഴി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രമുഖര്‍ സംസാരിക്കും.