സംസ്ഥാനത്ത് സ്വര്‍ണവില 200 രൂപ കുറഞ്ഞു.

Advertisement

Advertisement

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 200 രൂപ കുറഞ്ഞ് 37,960 രൂപയിലെത്തി. ഗ്രാമിന് 4745 രൂപയാണ് വില. യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവില കുറയാന്‍ കാരണമായത്. ഇന്നലെ പവന് 38,160 രൂപയായിരുന്നു വില. മൂന്നുദിവസത്തെ വര്‍ധനവിന് ശേഷം ദേശീയ വിപണിയിലും സ്വര്‍ണവിലയില്‍ കുറവുണ്ടായി. എംസിഎക്സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.85 ശതമാനം കുറഞ്ഞ് 51,391 രൂപ നിലവാരത്തിലെത്തി.