വ്യത്യസ്ത ബൈക്ക് അപകടങ്ങളില്‍ രണ്ടു പേര്‍ക്ക് പരിക്ക്. ബുധനാഴ്ച്ച രാത്രി ഏട്ടേക്കാലോടെ മഴുവഞ്ചേരി ത്രിവേണി ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം ബൈക്ക് കുഴിയില്‍ ചാടിയതിനെ തുടര്‍ന്ന് മറിഞ്ഞ് വൈലത്തൂര്‍ തേക്കുപറമ്പത്ത് വീട്ടില്‍ വാസുവിന്റെ മകന്‍ പ്രജീഷി(37) നും, രാത്രി ഒമ്പതരയോടെ മുണ്ടൂര്‍ മഠത്തിന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കൈപ്പറമ്പ് പുത്തൂര്‍ സ്വദേശി ചവറാട്ടില്‍ അരവിന്ദാക്ഷന്റെ മകന്‍ അജിരാജി (45)നുമാണ് പരിക്കേറ്റത്. അപകടത്തില്‍ പരിക്കേറ്റവരെ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകരെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.