ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ അഭൂതപൂര്‍വ്വമായ ഭക്തജനതിരക്ക്. മലയാള മാസം ഒന്നാം തിയ്യതി ആയതിനാലാണ് തിരക്കനുഭവപ്പെട്ടത്. പുലര്‍ച്ചെ നട തുറന്നത് മുതല്‍ ക്ഷേത്രത്തിന് പുറത്ത് നിന്ന് തൊഴാന്‍ ഭക്തരുടെ നീണ്ട നിരയായിരുന്നു. കിഴക്കേനടയില്‍ ദീപസ്തഭത്തിന് മുന്നില്‍ ദര്‍ശനം നടത്തി മടങ്ങുകയാണ് ചെയ്യുന്നത്. ഓണ്‍ ലൈന്‍ വഴി ബുക്ക് ചെയ്യുന്നവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചും ദര്‍ശനം നടത്തുന്നുണ്ട്. ആറ് മാസത്തിന് ശേഷം ക്ഷേത്രത്തില്‍ ഇന്ന് നെയ് വിളക്ക് തെളിയും. എറണാകുളത്തെ വ്യവസായിയുടെ വഴിപാടായാണ് രാത്രി വിളക്കെഴുന്നള്ളിപ്പിന് നെയ് വിളക്ക് തെളിയിക്കുന്നത്. ചുറ്റുവിളക്ക് കഴിഞ്ഞ ദിവസം മുതല്‍ പുനരാരംഭിച്ചെങ്കിലും നെയ് വിളക്ക് ആദ്യമായാണ്.