Advertisement

Advertisement

മുരളി പെരുനെല്ലി എം.എല്‍.എ. സ്വയം നിരീക്ഷണത്തില്‍. മണലൂര്‍ നിയോജക മണ്ഡലത്തിലെ എം.എല്‍.എയായ മുരളി പെരുനെല്ലി സ്വയം നിരീക്ഷണത്തില്‍ പോയി. മണലൂര്‍ സഹകരണാശുപത്രിയിലെ കഴിഞ്ഞ 13 ന് നടന്ന ചടങ്ങില്‍, എം.എല്‍.എ. പങ്കെടുത്തിരുന്നു. സഹകരണ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് എം.എല്‍.എ. ക്വാറന്റൈനില്‍ പോകാന്‍ സ്വയം തീരുമാനിച്ചത്.