കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 65 പേര്‍ക്കാണ് പഴഞ്ഞി ഗവ.സ്‌കൂളില്‍ ആന്റിജന്‍ പരിശോധന നടത്തിയത്. കരിയാമ്പ്ര 3-ാം വാര്‍ഡില്‍ ഒന്നും, ഐന്നൂര്‍ 6-ാം വാര്‍ഡില്‍ 2 പേര്‍ക്കും, കോട്ടോല്‍ 8-ാം വാര്‍ഡില്‍ 2 പേര്‍ക്കും, പട്ടിത്തടം 10-ാം വാര്‍ഡില്‍ ഒരാള്‍ക്കും, കാഞ്ഞിരത്തിങ്കല്‍ 12-ാം വാര്‍ഡില്‍ 3 പേര്‍ക്കും, 14 വാര്‍ഡ് മൂലേപ്പാട് ഒരാള്‍ക്കും പലാട്ടുമുറി 16-ാം വാര്‍ഡ് പലാട്ടുമുറിയില്‍ 2 പേര്‍ക്കും വിധമാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതിനുപുറമേ സ്വകാര്യ ആശുപത്രിയില്‍ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് സ്വയം പരിശോധന നടത്തിയ 5 പേര്‍ക്ക് കൂടി കോവിഡ് സ്വീകരിച്ചതായി ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.