കുന്നംകുളത്തും,ഗുരുവായൂരിലും,പോര്‍ക്കുളത്തും കണ്ടെയ്ന്‍മെന്റ് സോണുകള്‍

Advertisement

Advertisement

പുതിയ കണ്ടെയ്ൻമെൻ് സോണുകൾ

കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി സെപ്റ്റംബർ 17 വ്യാഴാഴ്ച ജില്ലാ കളക്ടർ പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു. പുതിയ കണ്ടെയ്ൻമെൻ് സോണുകൾ: ഇരിങ്ങാലക്കുട നഗരസഭ ഡിവിഷൻ ഒമ്പത്, പാവറട്ടി പഞ്ചായത്ത് വാർഡ് ഒന്ന്, അമ്പാടി ലൈൻ മുതൽ പ്രജീന സ്റ്റോഴ്സ് വരെ), പോർക്കുളം പഞ്ചായത്ത് വാർഡ് 3( പോർക്കുളം സെൻറർ ഭാഗം), മുല്ലശ്ശേരി പഞ്ചായത്ത് വാർഡ് 15(കമ്പുള്ളി പാലം മുതൽ കണ്ണേങ്കാട്ട് അമ്പലം വരെ. സാമൂഹിക ആരോഗ്യ കേന്ദ്രം, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, ആയുർവേദ ആശുപത്രി, വെറ്ററിനറി ആശുപത്രി എന്നിവ ഒഴിവാക്കിക്കൊണ്ട്), കാടുകുറ്റി പഞ്ചായത്ത് വാർഡ് 9( ചാത്തൻ ചാൽ റോഡിൽ ഗോപുരൻ ജോയിയുടെ വീടു മുതൽ ഷാജു സ്മാരക ബസ് സ്റ്റോപ്പ് വരെ റോഡിനിരുവശവും), വരന്തരപ്പിള്ളി പഞ്ചായത്ത് 3 ,21 വാർഡുകൾ( വാർഡ് 21 വരന്തരപ്പിള്ളി ബേപ്പൂർ വഴി ശ്രീകണ്ഠേശ്വരം അമ്പലം ആലിന്റെ ഇടതുവശം മുതൽ അമ്പിളി അംഗൻവാടി വരെയും വാർഡ് 3 വരന്തരപ്പിള്ളി ബേപ്പൂർ വഴി ശ്രീകണ്ഠേശ്വരം അമ്പലം ആലിന്റെ വലതുവശം മുതൽ പാലക്കൽ അമ്പലം വരെ), കൊണ്ടാഴി പഞ്ചായത്ത് 1, 14, 15 വാർഡുകൾ മുഴുവനായും, വാർഡ് 3 (വായനശാല മുതൽ ലെസായിപടി റോഡ് വരെ), കുന്നംകുളം നഗരസഭ 21, 22 ഡിവിഷനുകൾ(21- മാക്കാലികാവ് അമ്പലത്തിന്റ് വലതുഭാഗത്തെ തോടു മുതൽ കൊണാർക്ക് ബുക്ക് ബൈൻഡിങ് യൂണിറ്റ് വരെയും ഡിവിഷൻ 22ൽ കുറുക്കൻപാറ എ ടി കൃഷ്ണന്റെ വീട് മുതൽ മുതൽ ചിറ്റഞ്ഞൂർ പോകുന്ന വഴി വരെ), വരവൂർ പഞ്ചായത്ത് 3, 12 വാർഡുകൾ( വാർഡ് 3 നടുവട്ടം ട്രാൻസ്ഫോമർ മുതൽ പാറക്കുണ്ട് കയറ്റം വരെയും വാർഡ് 12 നടുവട്ടം മഹാത്മ ക്ലബ് മുതൽ നടുവട്ടം ചൂണ്ടയിൽ റോഡ് വരെയും), ഗുരുവായൂർ മുനിസിപ്പാലിറ്റി ഡിവിഷൻ ഒൻപത്( പാലുവായ്‌ ലക്ഷം വീട് കോളനി)

രോഗവ്യാപന സാധ്യത കുറഞ്ഞതിനാൽ കണ്ടെയ്ൻമെൻറ് സോണിൽനിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: മറ്റത്തൂർ പഞ്ചായത്ത് 1, 2 വാർഡുകൾ( രാഹുലിന്റെ കട മുതൽ അരങ്ങിൻമൂല വരെയുള്ള ഭാഗം ഒഴികെ), പോർക്കുളം പഞ്ചായത്ത് 1, 5 ,10 വാർഡുകൾ, എളവള്ളി പഞ്ചായത്ത് 6, 7 വാർഡുകൾ, മാടക്കത്തറ പഞ്ചായത്ത് 11, 12, 13 വാർഡുകൾ, എരുമപ്പെട്ടി പഞ്ചായത്ത് വാർഡ് 2, തളിക്കുളം പഞ്ചായത്ത് 3 ,4 വാർഡുകൾ, പുന്നയൂർ പഞ്ചായത്ത് വാർഡ് 12.