പ്രശസ്ത ആനചികിത്സാ വിദഗ്ധന്‍ അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു.

Advertisement

Advertisement

പ്രശസ്ത ആനചികിത്സാ വിദഗ്ധന്‍ അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് (90) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. റേഡിയോ എന്‍ജിനീയറായി തുടങ്ങി, അരനൂറ്റാണ്ടിലധികം വിഷചികിത്സാരംഗത്തും സജീവമായി. പാമ്പുകടിയേറ്റ ആയിരക്കണക്കിന് ആളുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നിട്ടുണ്ട്. കവി എന്ന നിലയിലും ശ്ലോകരംഗത്തും സജീവമായിരുന്നു. ഗുരുവായൂര്‍ ദേവസ്വം ഉള്‍പ്പെടെ മിക്ക ദേവസ്വങ്ങളുടെയും ആനകളെ ചികിത്സച്ചിരുന്നത് അവണപ്പറമ്പായിരുന്നു. വിഷചികിത്സയെക്കുറിച്ച് ഗ്രന്ഥമെഴുതിയ അവണപ്പറമ്പിനെ തേടി രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നം നിരവധി വിദ്യാര്‍ഥികള്‍ പഠനത്തിനായി നിരന്തരം മനയിലെത്തിയിരുന്നു. എല്ലാ ദേവസ്വങ്ങളും സേവനങ്ങള്‍ മുന്‍നിര്‍ത്തി ഇദ്ദേഹത്തെ ആദരിച്ചു. ഒരുമാസം മുമ്പെ ആയിരുന്നു നവതി ആഘോഷിച്ചത്. ഭാര്യ: ശ്രീദേവി അന്തര്‍ജനം. മക്കള്‍: ഡോ. ശങ്കരന്‍, ഗിരിജ. മരുമക്കള്‍: മഞ്ജു, കൃഷ്ണന്‍ ഭട്ടതിരിപ്പാട്. ശവസംസ്‌കാരം വെള്ളിയാഴ്ച കുമ്പളങ്ങാട് അവണപ്പറമ്പ് മനയില്‍.