രാജ്യത്ത് കളിപ്പാട്ടങ്ങളില്‍ ബി.ഐ.എസ് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നു.

Advertisement

Advertisement

രാജ്യത്ത് ജനുവരി ഒന്നു മുതല്‍ കളിപ്പാട്ടങ്ങളില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി.ഐ.എസ്.) സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നു. ചൈനയില്‍ നിന്ന് നിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനായാണ് പുതിയ നടപടി. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇതു നടപ്പാക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും ഈ രംഗത്തെ വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് സമയപരിധി നാലുമാസം കൂടി നീട്ടി നല്‍കുകയായിരുന്നു. പുതിയ ഉത്തരവനുസരിച്ച് ജനുവരി ഒന്നു മുതല്‍ 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ക്കും വസ്തുക്കള്‍ക്കും ബി.എസ്.എസ്. സര്‍ട്ടിഫിക്കേഷന്‍ ഉണ്ടായിരിക്കണം. സര്‍ട്ടിഫിക്കേഷനില്ലെങ്കില്‍ ക്രിമിനല്‍ കേസെടുക്കാനും വലിയ തുക പിഴയായി ഈടാക്കാനുമാണ് സര്‍ക്കാര്‍ തീരുമാനം.