എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Advertisement

Advertisement

എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് കൈറ്റിന്റെ നേതൃത്വത്തില്‍ പണി പൂര്‍ത്തീകരിച്ചിട്ടുള്ള പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 3-10-2020 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു .തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയും കുന്നംകുളം നിയോജക മണ്ഡലം എം എല്‍ എ യുമായ എ. സി. മൊയ്തീന്റെ പ്രതിനിധിയായി കേരള കലാമണ്ഡലം എക്‌സിക്യൂട്ടിവ് മെമ്പര്‍ ടി. കെ. വാസു ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കല്യാണി എസ് നായര്‍ , പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ.കബീര്‍ ,പിടിഎ പ്രസിഡണ്ട് ബാബു ജോര്‍ജ്ജ്, എസ്.എം.സി.ചെയര്‍മാന്‍ കുഞ്ഞുമോന്‍ കരിയന്നൂര്‍, എം.പി ടി എ പ്രസിഡന്റ് ഹേമശശികുമാര്‍,ഒ.എസ് എ സെക്രട്ടി പരീദ് , കുന്നംകുളം ഉപജില്ല എ ഇ ഒ ലിന്നറ്റ് ,പ്രിന്‍സിപ്പാള്‍ സി.എം പൊന്നമ്മ, പ്രധാനാധ്യാപകന്‍ എ എ. അബ്ദുള്‍ മജീദ്, സ്റ്റാഫ് സെക്രട്ടറി എം.എസ് രാമകൃഷ്ണന്‍ , പ്രമുഖ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക, പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.