മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എരുമപ്പെട്ടിയില്‍ പ്രതിഷേധ സമരം നടത്തി.

Advertisement

Advertisement

സ്വര്‍ണ്ണ കടത്ത് കേസില്‍ എന്‍.ഐ.എ ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എരുമപ്പെട്ടിയില്‍ പ്രതിഷേധ സമരം നടത്തി. മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സമരം ഡി.സി.സി സെക്രട്ടറി ടി.കെ.ശിവശങ്കരന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ.ജോസ് അധ്യക്ഷനായി. യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍, പി.എസ്.സുനീഷ്, എം.എം.സലീം, എന്‍.കെ.കബീര്‍, ഫ്രിജോ വടക്കൂട്ട്, സഫീന അസീസ്, രഘു കരിയന്നൂര്‍, എം.എ.ഉസ്മാന്‍, പി.എസ്.മോഹനന്‍, സുധീഷ് പറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.