ദീപ രാമചന്ദ്രനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് പോലീസ് നടപടിക്കെതിരെ മഹിളാകോണ്‍ഗ്രസ് കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പന്നിത്തടം സെന്ററില്‍ നടന്ന പ്രതിഷേധയോഗം മഹിളാകോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സോയജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡണ്ടുകൂടിയായ സ്വപ്ന രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു . ജില്ലാപഞ്ചായത്ത് അംഗം കല്യാണി എസ് നായര്‍,നിയോജകമണ്ഡലം ട്രെഷറര്‍ കവിതാ പ്രേംരാജ്, മണ്ഡലം പ്രസിഡന്റ് ബേബി സദാനന്ദന്‍, ഭാരവാഹികളായ ജെസ്സി, സിന്ധു, വിനിത സേവ്യര്‍, എന്നിവര്‍ പങ്കെടുത്തു.