മാതൃകാപരമായ സേവനം നല്‍കുന്ന എരുമപ്പെട്ടി പഞ്ചായത്തിലെ രണ്ട് വനിതകള്‍ക്ക് ആദരം.

Advertisement

Advertisement

സാമൂഹിക, കലാരംഗങ്ങളില്‍ മാതൃകാപരമായ സേവനം നല്‍കുന്ന എരുമപ്പെട്ടി പഞ്ചായത്തിലെ രണ്ട് വനിതകളെ എരുമപ്പെട്ടി ലയണ്‍സ് ക്ലബ്ബ് ആദരിച്ചു. കൊവിഡ് രോഗികളെ പരിചരിക്കുകയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിത്വം വഹിക്കുന്ന മങ്ങാട് സ്വദേശി എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.വിസ്മയ വിശ്വനാഥ്, നെല്ലുവായ് സ്വദേശി ഓട്ടം തുള്ളലിലെ ആദ്യ വനിത സാന്നിധ്യമായ കലാമണ്ഡലം ദേവകി ടീച്ചര്‍ എന്നിവരെയാണ് ആദരിച്ചത്. ലയണ്‍സ് ക്ലബ്ബ് ജില്ലാ കോഡിനേറ്റര്‍ ജയിംസ് വളപ്പില ചടങ്ങ് ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി പ്രസിഡന്റ് കെ.ശങ്കരന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. ഡോ.ടോണി ആളൂര്‍, കലാമണ്ഡലം നാരായണന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായി. ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ എം.വി.ബാബു മാസ്റ്റര്‍, ബിജു വര്‍ഗീസ് ,കരുണാകരന്‍, ഉണ്ണി, സി.കെ ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി.