എളവള്ളി പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി.

Advertisement

Advertisement

എളവള്ളി പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. പഞ്ചായത്തിലെ വാക മേഖലയില്‍ രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്നാണ് ആറ്, ഏഴ് വാര്‍ഡുകള്‍ പൂര്‍ണ്ണമായി അടച്ചത്. ചേലൂര്‍ അതിര്‍ത്തി മുതല്‍ കോക്കൂര്‍ റെയില്‍വേ വരെയുള്ള പ്രദേശമാണ് അടച്ചിരുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ മേഖലയിലെ ഒരാള്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം രോഗമുക്തരായ സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ ഇരുവാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി ഉത്തരവിറക്കിയത്.