കുന്നംകുളം നഗരസഭയിലെ 21, 22 വാര്‍ഡുകളായ തെക്കേപ്പുറം, കുറുക്കന്‍പാറ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍. വ്യാഴാഴ്ചയാണ് ജില്ലാ കളക്ടര്‍ ഈ പ്രദേശങ്ങള്‍ കണ്ടെയന്‍മെന്റ് സോണാക്കിയത്. തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിന്റെ വലതുഭാഗത്തെ തോടു മുതല്‍ കൊണാര്‍ക്ക് ബുക്ക് ബൈന്‍ഡിങ് യൂണിറ്റ് വരെയും, കുറുക്കന്‍പാറ എ.ടി.കൃഷ്ണന്റെ വീട് മുതല്‍ മുതല്‍ ചിറ്റഞ്ഞൂര്‍ പോകുന്ന വഴി വരെയുമാണ് നിയന്ത്രണത്തിലായിരിക്കുന്നത്. ഇന്നലെ 12 പേര്‍ക്കാണ് മേഖലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നത്. ശാന്തിനഗര്‍,തെക്കേപ്പുറം,കുറുക്കന്‍പാറ,ചെമ്മണ്ണൂര്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്കാണ് രോഗം ബാധിച്ചത്. തെക്കേപുറത്ത് 94 വയസ്സുള്ള പുരുഷന്‍,65 വയസ്സുള്ള പുരുഷന്‍,40 വയസ്സുള്ള സ്ത്രീ,ശാന്തി നഗറില്‍ 17 വയസ്സുള്ള പുരുഷന്‍,43 വയസ്സുള്ള സ്ത്രീ,36 വയസ്സുള്ള പുരുഷന്‍,കുറുക്കന്‍പാറയില്‍ 68 വയസ്സുള്ള സ്ത്രീ,13 വയസ്സുള്ള പെണ്‍കുട്ടി,10 വയസുള്ള പെണ്‍കുട്ടി,9 വയസുള്ള ആണ്‍കുട്ടി,ചെമ്മണ്ണൂരില്‍ 88 വയസ്സുള്ള പുരുഷന്‍ എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.ഇനിയും പരിശോധനാഫലങ്ങള്‍ വരാനുണ്ട്.ഒപ്പം തന്നെ താലൂക്കാശുപത്രില്‍ പരിശോധന തുടരുകയും ചെയ്യുന്നുണ്ട്.നിലവിലെ സാഹചര്യത്തില്‍ ജാഗ്രത തുടരേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.