വീടിന്റെ ടെറസില്‍ കുടങ്ങികിടന്ന യുവാവിനെ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി.

Advertisement

Advertisement

മരം മുറിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് വീടിന്റെ ടെറസില്‍ കുടങ്ങികിടന്ന യുവാവിനെ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി. ചിറയന്‍കാട് മുത്താളി വീട്ടില്‍ 40 വയസുള്ള രതീഷിനെയാണ് ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തിയത് . വ്യാഴാഴ്ച്ച വൈകീട്ട് നാലോടെയായിരുന്നു ചിറയന്‍കാട് ചെറുവത്തൂര്‍ സുനിലിന്റെ വീട്ടിലെ മരം മുറിക്കുന്നതിനിടെ രതീഷിന് പരിക്കേറ്റത്. മരം പകുതി മുറിച്ച ശേഷം വലിച്ചിടുന്നതിനിടെ കാല്‍ തെറ്റുകയായിരുന്നു. മരം ദേഹത്തേക്ക് വീഴതിരിക്കാന്‍ തൊട്ടടുത്ത ഇരുനില വീടിന്റെ ടെറസിലേക്ക് ചാടിയപ്പോഴാണ് രതീഷിന് പരിക്കേറ്റത്. വീട്ടുക്കാരും സമീപവാസികളും അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിരക്ഷാ സേനാഗംങ്ങള്‍ സ്ഥലത്തെത്തി യുവാവിനെ താഴെയിറക്കി. രണ്ടു കാലിനും സാരമായി പരിക്കേറ്റ ഇയാളെ കുന്നുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന് സ്റ്റേഷന്‍ ഓഫീസര്‍ വൈശാഖ്, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജയകുമാര്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍മാരായ നജ്മുദീന്‍, രവീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.