കോവിഡ് രോഗമുക്തി നേടി വീട്ടിലേക്ക് തിരിച്ചു വരുന്നവരുടെ വീടും പരിസരവും അണുനശീകരണം നടത്തി.

Advertisement

Advertisement

വടക്കേകാട് പറയങ്ങാട് കോവിഡ് രോഗമുക്തി നേടി വീട്ടിലേക്ക് തിരിച്ചു വരുന്നവരുടെ വീടും പരിസരവും അണുനശീകരണം നടത്തി. വാര്‍ഡ് മെമ്പര്‍ ഷാലിയ ഡെവിഡിന്റെ നേതൃത്വത്തിലാണ് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലായിരുന്ന കുടുംബം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് തിരിച്ചു വീട്ടിലേക്കു പ്രവേശിക്കുന്നതിന് മുന്നോടിയായി മൂന്ന് വീടുകളും പരിസരവുമാണ് അണുനശീകരണ ലായിനി ഉപയോഗിച്ച് വൃത്തിയാക്കിയത്. യൂത്ത് കോര്‍ഡിനേറ്റര്‍ ഫഹദ് മുസ്തഫയും, ഫാസില്‍ ഹനീഫയും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.