കുഴിയില്‍ ചാടി നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യാത്രികന് പരിക്ക്. ചൊവ്വല്ലൂര്‍പ്പടി കിടങ്ങന്‍ വീട്ടില്‍ ആന്റണിയുടെ മകന്‍ സിബി(33)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴരയോടെ കേച്ചേരി ബാറിന് മുമ്പിലുള്ള കുഴിയില്‍ ചാടിയതിനെ തുടര്‍ന്നാണ് ബൈക്ക് മറിഞ്ഞ് അപകടമുണ്ടായത്. പരിക്കേറ്റ സിബിയെ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു.