കല്ലൂര്‍ കുട്ടാടന്‍പാടം പാടശേഖരത്തില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. പുഞ്ചക്കൃഷി തുടങ്ങുന്നതിനു മുന്നോടിയായി പമ്പ്‌സെറ്റ് ഉള്‍പ്പെടെയുള്ളവ തയ്യാറാക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും ഫണ്ട് അനുവദിക്കുന്നതിന് വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തിയത്. ചാവക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മനോജ്, കൈകോ ഇലക്ട്രിക്കല്‍ സെക്ഷനിലെ സ്റ്റാഫ് നാരായണന്‍, കൃഷി ഓഫീസര്‍ ബിന്ദു, പാടശേഖര സമിതി ഭാരവാഹികള്‍, കര്‍ഷകര്‍ എന്നിവര്‍ സന്ദര്‍ശന സംഘത്തില്‍ ഉണ്ടായിരുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥര്‍ വിലയിരുത്തി.