യുവാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് ഭീമന്‍ മലങ്കടന്നല്‍ കൂട് നീക്കം ചെയ്തു.

Advertisement

Advertisement

യുവാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് ഭീമന്‍ മലങ്കടന്നല്‍ കൂട് നീക്കം ചെയ്തു. നെല്ലുവായ് കോളനി റോഡില്‍ വടുതല വിജയന്‍നായരുടെ വീട്ടുവളപ്പിലെ കുരുമുളക് പടര്‍ത്തിയ മുരിങ്ങ മരത്തിലാണ് മലങ്കടന്നലിന്റെ ഭീമന്‍ കൂട് കാണപ്പെട്ടത്. കുട്ടികളും വയോധികരുമടക്കമുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് കടന്നല്‍ കൂട് രൂപപ്പെട്ടിരിക്കുന്നത്. രാത്രിയാകുമ്പോള്‍ വീടുകളില്‍ വെളിച്ചം വീണുതുടങ്ങിയാല്‍ കടന്നലുകള്‍ കൂട്ടമായി എത്തുന്നതുകൊണ്ട് പ്രദേശവാസികള്‍
ഭീതിയിലാണ് കഴിഞ്ഞിരുന്നത്. മാധ്യമങ്ങളില്‍ വാര്‍ത്തയും നല്‍കിയിരുന്നു. തുടര്‍ന്ന് പ്രദേശത്തെ യുവാക്കള്‍ ഒത്തുചേര്‍ന്ന് കടന്നല്‍കൂട് നീക്കം ചെയ്യാന്‍ തീരുമാനിച്ചു. പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വനം വകുപ്പിന്റെ അനുമതിയോടെയാണ് കടന്നല്‍കൂട് യുവാക്കള്‍ നീക്കം ചെയ്തത്. യുവാക്കളുടെ സമയോചിതമായ ഇടപെടല്‍ നെല്ലുവായ് കോളനി നിവാസികളെ സന്തോഷത്തിലാക്കിയിരിക്കുകയാണ്. എരുമപ്പെട്ടി പഞ്ചായത്തിലെ ആര്‍.ആര്‍.ടി പ്രവര്‍ത്തകരായ എന്‍.എം. മിഥുന്‍, പി.ടി. സുശാന്ത്, പൊതുപ്രവര്‍ത്തകരായ പി.സി. അബാല്‍മണി, വിനോദ്, കെ.എ. രമേഷ്, പ്രമോദ്, രാഗേഷ് എന്നിവര്‍ നേതൃത്വം നല്‍കി.