സാലറി കട്ടില്‍ ഇളവുകള്‍ നല്‍കാന്‍ ആലോചിച്ച് സര്‍ക്കാര്‍.

Advertisement

Advertisement

സാലറി കട്ട് നീട്ടുന്നതിനെതിരെ പ്രതിഷേധം വ്യാപകമായതോടെ ശമ്പളം പിടിക്കുന്നതില്‍ ഇളവുകള്‍ നല്‍കാന്‍ ധനവകുപ്പ് ആലോചിക്കുന്നു. മാസം 6 ദിവസത്തെ ശമ്പളം പിടിക്കാനായിരുന്നു തീരുമാനം. ഇത് 5 ദിവസമായി കുറയ്ക്കാനാണ് ആലോചിക്കുന്നത്. ശമ്പളം ആറ് മാസം കൂടി പിടിക്കുന്നതില്‍ പ്രതിഷേധം അറിയിച്ച് സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലിന് പിന്നാലെ സിപിഎം സംഘടനയായ എഫ്എസ്ഇടിഒയും ധനവകുപ്പിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനവകുപ്പ് ഇളവുകള്‍ നല്‍കാന്‍ തീരുമാനിക്കുന്നത്. 15,000 രൂപ ഓണം അഡ്വാന്‍സ് എടുത്തവര്‍ക്കും പിഎഫില്‍ നിന്ന് വായ്പ എടുത്തവര്‍ക്കും ശമ്പളം പിടിക്കുന്നതില്‍ ഇളവ് നല്‍കും. അവരില്‍ നിന്ന് പിന്നീട് ശമ്പളം പിടിക്കും.30,000 രുപ വരെ ശമ്പളമുള്ളവരെ സാലറി കട്ടില്‍ നിന്നും ഒഴിവാക്കാനും ചര്‍ച്ച നടക്കുന്നുണ്ട്.