മന്ത്രി എ.കെ. ബാലനു നേരെ നടന്ന ആസൂത്രിത ആക്രമണത്തില്‍ പ്രധിഷേധിച്ച് പ്രകടനം നടത്തി.

Advertisement

Advertisement

മന്ത്രി എ.കെ. ബാലനു നേരെ നടന്ന ആസൂത്രിത ആക്രമണത്തില്‍ പ്രധിഷേധിച്ചു സിപിഐ.എം. ചാലിശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാലിശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി .ഏരിയ കമ്മിറ്റി അംഗം പി.ആര്‍. കുഞ്ഞുണ്ണി, ലോക്കല്‍ സെക്രട്ടറി ടി.എം. കുഞ്ഞുകുട്ടന്‍ എന്നിവര്‍ സംസാരിച്ചു. പാലക്കാടു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മന്ത്രിയുടെ വാഹനത്തിനു പിറകില്‍ കൊല്ലത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷടിച്ചതിനെ തുടര്‍ന്ന് മന്ത്രി ഒരു മണിക്കൂര്‍ ഗസ്റ്റ് ഹൗസില്‍ തങ്ങിയ ശേഷമാണ് രാത്രി തലസ്ഥാനത്തേക്ക് മടങ്ങിയത്. എ.കെ. ബാലന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പ്രതിഷേധിച്ചു കൊണ്ടാണ് സി.പി.എം. പ്രതിഷേധ പ്രകടനം നടത്തിയത്.