സുഭിക്ഷ കേരളം പദ്ധതി പ്രകാരം കടവല്ലൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നടത്തിയ കപ്പകൃഷിയുടെ വിളവെടുപ്പ് നടത്തി. കല്ലയായില്‍ സജീവിന്റെ തരിശായി കിടന്ന സ്ഥലത്താണ് ഷീജയുടെ നേതൃത്വത്തില്‍ ഇരുപതോളം തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്ന് കൊള്ളി കൃഷി നടത്തിയത്. വിളവെടുപ്പിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ നിജിത രാമചന്ദ്രന്‍ നിര്‍വ്വഹിച്ചു. ആദ്യ വിളവെടുപ്പില്‍ 100 കിലോക്ക് മുകളില്‍ കപ്പ ലഭിച്ചു.