ഡി.വൈ.എഫ്.ഐ. പുന്നയൂര്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷണവിതരണം നടത്തി.

Advertisement

Advertisement

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡി.വൈ.എഫ്.ഐ. പുന്നയൂര്‍ മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷണവിതരണം നടത്തി. വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാന്‍ പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മറ്റിയുടെ ഭാഗമായി നടത്തുന്ന പൊതിചോറ് വിതരണത്തിലാണ് പുന്നയൂര്‍ മേഖല കമ്മറ്റി കണ്ണിയായത്. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമാണ് ശനിയാഴ്ച ഉച്ചക്ക് പൊതിചോറുകള്‍ വിതരണം ചെയ്തത്. പ്രദേശത്തെ വീടുകളില്‍ നിന്നായി 3000ത്തില്‍പരം പൊതിച്ചോറുകളാണ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് വിതരണം ചെയ്തത്. മേഖല സെക്രട്ടറി കെ.പി.ഷാജി, പ്രസിഡന്റ് ഷാജി കോഞ്ചാടത്ത്, ബ്ലോക്ക് കമ്മറ്റി അംഗം ഫാരിഷ, ഹാഷിം തയ്യില്‍, ഷെക്കീര്‍, റെജില്‍, ശ്രീരാഗ്, അന്‍ഷിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.