എരുമപ്പെട്ടി ചിറ്റണ്ട -ചാത്തംകുളം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.എം.എസ് പ്രതിഷേധ സമരം നടത്തി. ബി.എം.എസ്.ചിറ്റണ്ട ഓട്ടോറിക്ഷ യൂണിറ്റിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടത്തിയത്. പഞ്ചായത്ത് സെക്രട്ടറി സജിത്ത് എരുമപ്പെട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സന്തോഷ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് വി.പി.ദിനേശന്‍, രതീഷ് ചിറ്റണ്ട, പ്രജിത്ത് ചിറ്റണ്ട,രമേഷ് എരുമപ്പെട്ടി, കൃഷ്ണമണി എന്നിവര്‍ സംസാരിച്ചു. റോഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.